1948 ൽ കുറ്റ്യാത്ത് കുഞ്ഞേട്ടൻ, തോമസ്, (കോറങ്ങോട്) പൊരുന്നക്കോട്ട് വർക്കി,(കൊക്കായി)കാരയ്കാട്ട് വർഗ്ഗീസ്, (കോറങ്ങോട് ) മേച്ചിറ ദേവസ്യ, മണിമല വർക്കി, (കോറങ്ങോട് ) മുണ്ടാണിശ്ശേരിൽ ദാവീദ്, ചേന്നാട്ട് ആഗസ്തി, (കൊക്കായി) തോണിക്കൽ തോമസ് (കോറങ്ങോട് )എന്നിവർ കൂടി ഇവിടെ താമസം ഉണ്ടായിരുന്നതായി മനസ്സിലാക്കുന്നു.
1950 മാർച്ച് 15 നു ആദ്യത്തെ കുർബാന ചൊല്ലിയത് മുട്ടത്ത് തോമസിന്റെ ഷെഡിൽ (ഇദ്ദേഹം കാഞ്ഞിരപള്ളിക്കാരൻ ആയിരിന്നു. ഇവിടെ സ്തലം ഉണ്ടായിരുന്നുവെങ്കിലും താമസം ഇല്ലായിരുന്നു എന്നു മനസിലാക്കുന്നു.
ആദ്യത്തെ എൽ പി സ്കൂൾ ടീച്ചർ കത്രീന ടീച്ചറും വായാട്ടുപറമ്പു പള്ളിയിലെ ഫാദർ ഡിസൂസ യാണു ആദ്യമായി കുർബാന ചൊല്ലിയത്. തുടർന്ന് കുര്യാക്കോസ് കുടക്കച്ചിറ, ജേക്കബ് കുന്നപള്ളി എന്നിവർ വികാരിമാരായി സേവനം ചെയ്തു
16/4/2024 | |
Permalink