യു പി സ്കൂൾ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. തുടർ വിദ്യാഭ്യാസത്തിനു ചെമ്പേരിയിൽ പോകേണ്ടിയിരുന്നു അതും കാൽനട ആയി ഊടു വഴികളിലൂടെ.
അടുത്തുള്ള ടൗൺ എന്ന് പറയാവുന്ന സ്തലം ചെങ്ങളായിയും. ശ്രീകണ്ടപുരത്ത് അന്ന് കാര്യമായ കടകൾ ഒന്നും ഉണ്ടായിരുന്നില്ല.
അന്ന് കോറങ്ങോട് ഭാഗത്ത് തേവലക്കാട്ട്, കൈപള്ളിൽ ,കാരക്കാട്ട്, അറക്കൽ, തടത്തിൽ, തോണിക്കൽ, കുറ്റ്യാത്ത് തൂടങ്ങിയ കുടുംബംങ്ങളും ചെമ്പന്തൊ9ട്ടിയിൽ തോലമ്പുഴ, മാനമ്പുറത്ത്, തെക്കെതോട്ടത്തിൽ, കരോട്ട് ,പന്ന്യാമാക്കൽ തുടങ്ങിയവരും പള്ളം ഭാഗത്ത് തറീക്ക എന്ന തറുവികുട്ടി പറമ്പിലകത്ത് ,ഉച്ചുക്ക ഉള്ളേരിവളപ്പിൽ , കൊന്നക്കൽ, പടിഞ്ഞാറെടത്ത്, ഞള്ളിമാക്കൽ, മറ്റപള്ളി തുടങ്ങിയ കുടുംബങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ ചിലരെ വിട്ടു പോയിട്ടുണ്ടാവാം. അങ്ങിനെയെങ്കിൽ അറിയാവുന്നവർ രേഖപ്പെടുത്താവുന്നതാണു.
അന്നു നിലനിന്നിരുന്ന പ്രകടമായ ഒരു നല്ല കാര്യത്തെ കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു എങ്കിൽ പോലും ചെമ്പന്തൊട്ടിയിലുള്ള മുഴുവൻ ആൾക്കാർക്കും കുട്ടികൾ അടക്കം പരസ്പരം നന്നായി അറിയുകയും ഉത്തമ സഹകരണത്തോടെയും ആയിരുന്നു ജീവിതം
പാറക്കൽ, കൊച്ചുപുരക്കൽ, ഈഴകുന്നേൽ, തോട്ടുചാലിൽ, കന്നാലിൽ, വീരാളശ്ശേരിൽ, വേങ്ങപള്ളിൽ, ചുക്കനാനിൽ, കുന്നപള്ളി, കരിങ്ങട, പട്ടർമ്മഠം, എന്നീ കുടുംബക്കാരും 1950 ഓടു കൂടി ഇവിടെ എത്തിയവർ ആയിരുന്നു. വർഷം കൃത്യമായി അറിയില്ല. കിട്ടികഴിഞ്ഞാൽ ചേർക്കാം.
നെടിയേങ്ങയിൽ നിന്നും വരുന്ന കന്നുകാലികൾ കുടിയേറ്റകാലത്ത് കൃഷി തിന്നു നശിപ്പിക്കുമായിരുന്നു . മൺകയ്യാലകളും വേലിയും കെട്ടിയാണ് അതിനെ പ്രതിരോധിച്ചിരുന്നത് . ഇങ്ങനെയുള്ള നെടിയേങ്ങ അധികാരിയുടെ ഒരു പശുവിനെ പള്ളം ഭാഗത്തുവെച്ച് വെട്ടി പരിക്കേൽപ്പിച്ചതിനു കേസായപ്പോൾ , പോലിസിനെ പേടിച്ച് ചെമ്പംതൊട്ടിയിലെ പുരുഷൻമാരെല്ലാം കാട്ടിൽ കയറിയൊളിച്ചു . ഉള്ളേരി വളപ്പിൽ ഉച്ചുക്കയാണ് അന്ന് കുടിയേറ്റക്കാർക്കു വേണ്ടി അധികാരിയോട് മാദ്ധ്യസ്ഥം പറഞ്ഞ് കേസു തീർത്തത്
(ബ്രിട്ടിഷ് നിയമപ്രകാരം കന്നുകാലികളെ അഴിച്ചുവിട്ടു വളർത്താമായിരുന്നു , കൃഷി സ്ഥലങ്ങൾ ഉടമസ്ഥർ വേലികെട്ടി സംരക്ഷിക്കണമായിരുന്നു)
(വര്ഷം വ്യക്തമാക്കേണ്ടതുണ്ട്)
16/4/2024 | |
Permalink